കനത്ത മഴ ; മുല്ലപ്പെരിയാറിൽ രണ്ടു ദിവസംകൊണ്ട് ജലനിരപ്പ് ഉയർന്നത് അഞ്ച് അടി 

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉയർന്നത് അഞ്ച് അടി വെള്ളം. ജൂലൈ 31ന് 112.45 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാവിലെ 117.40 അടിയായി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 2649 അടിയായിരുന്നത് 6100 ഘന അടിയായാണ് വർധിച്ചത്.

 

 കുമളി: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉയർന്നത് അഞ്ച് അടി വെള്ളം. ജൂലൈ 31ന് 112.45 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാവിലെ 117.40 അടിയായി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 2649 അടിയായിരുന്നത് 6100 ഘന അടിയായാണ് വർധിച്ചത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 256 ഘന അടി ജലം മാത്രമാണ് തുറന്നുവിടുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 37 മില്ലിമീറ്ററും തേക്കടിയിൽ 24.6 മില്ലിമീറ്റർ മഴയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുതുടങ്ങിയതോടെ തേനി ജില്ലയിലെ 17707 ഏക്കർ സ്ഥലത്ത് ഒന്നാം ഘട്ട നെൽകൃഷിക്ക് ഒരുക്കം തുടങ്ങി. മഴ വൈകിയതോടെ ഈ പ്രദേശത്തെ നെൽകൃഷി പ്രതിസന്ധിയിലായിരുന്നു.

ഇതിനിടെ, പെരിയാർ വനമേഖലയിൽനിന്ന് തമിഴ്നാട്ടിലെ തേനി ജില്ലയിൽ കമ്പത്തിനു സമീപമുള്ള ചുരുളിയിലേക്ക് വലിയ തോതിൽ വെള്ളം എത്തിത്തുടങ്ങി. വനമേഖലയിൽനിന്ന് ഒഴുകിയെത്തുന്ന ജലത്തിൽ കുളിക്കുന്നതിനായി തമിഴ്നാടിന്റെ പല ഭാഗത്തുനിന്നും കേരളത്തിൽനിന്നും വിനോദസഞ്ചാരികൾ എത്താറുണ്ട്. ജലം അധികമായി എത്തിയതോടെ അപകട സാധ്യത കണക്കിലെടുത്ത് ചുരുളി വെള്ളച്ചാട്ടത്തിൽ സഞ്ചാരികളും നാട്ടുകാരും പ്രവേശിക്കുന്നത് തമിഴ്നാട് വനം വകുപ്പ് വിലക്കിയിട്ടുണ്ട്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​തി​ച്ചു

മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഏ​ക​ദേ​ശം ഒ​മ്പ​ത് അ​ടി ഉ​യ​ർ​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജ​ല​നി​ര​പ്പ് 2340.80 അ​ടി​യാ​യി. ഇ​ത് അ​ണ​ക്കെ​ട്ടി​ന്റെ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 38.12 ശ​ത​മാ​ന​മാ​ണ്. വെ​ള്ളി​യാ​ഴ്ച ജ​ല​നി​ര​പ്പ് 2331.64 അ​ടി മാ​ത്ര​മാ​യി​രു​ന്നു. അ​ന്ന് സം​ഭ​ര​ണ​ശേ​ഷി​യു​ടെ ഏ​ക​ദേ​ശം 31 ശ​ത​മാ​നം വെ​ള്ള​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ ല​ഭി​ച്ച ക​ന​ത്ത മ​ഴ​യാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. വെ​ള്ളി​യാ​ഴ്ച 154.4 മി​ല്ലി​മീ​റ്റ​ർ, ശ​നി​യാ​ഴ്ച 57.4 മി​ല്ലി​മീ​റ്റ​ർ, ഞാ​യ​റാ​ഴ്ച 80.6 മി​ല്ലി​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ മ​ഴ രേ​ഖ​പ്പെ​ടു​ത്തി.