കേരളത്തിൽ പെയ്തത് അതിതീവ്ര മഴ 

കേരളത്തിൽ താണ്ഡവമാടിയത് അതിതീവ്ര മഴയാണെന്ന് വിദഗ്ധർ. മേഘവിസ്ഫോടനം നടന്നിട്ടില്ല. കുറേ നാൾ പെയ്യാതിരുന്ന് ഒറ്റ ദിവസം കൊണ്ട് വൻമഴ പെയ്യുന്ന ഇപ്പോഴത്തെ പ്രതിഭാസത്തിനു കാരണം എൽനിനോയും കാലാവസ്ഥ മാറ്റവുമാണ്. ആഗോളതാപനം മൂലം ചൂടായ അന്തരീക്ഷത്തിന് കൂടുതൽ കാലം ഈർപ്പം പിടിച്ചുവെക്കാൻ കഴിയും.

 

 തിരുവനന്തപുരം: കേരളത്തിൽ താണ്ഡവമാടിയത് അതിതീവ്ര മഴയാണെന്ന് വിദഗ്ധർ. മേഘവിസ്ഫോടനം നടന്നിട്ടില്ല. കുറേ നാൾ പെയ്യാതിരുന്ന് ഒറ്റ ദിവസം കൊണ്ട് വൻമഴ പെയ്യുന്ന ഇപ്പോഴത്തെ പ്രതിഭാസത്തിനു കാരണം എൽനിനോയും കാലാവസ്ഥ മാറ്റവുമാണ്. ആഗോളതാപനം മൂലം ചൂടായ അന്തരീക്ഷത്തിന് കൂടുതൽ കാലം ഈർപ്പം പിടിച്ചുവെക്കാൻ കഴിയും. 

താപനില ഉയരുന്നതനുസരിച്ച് കൂടുതൽ ഈർപ്പം പിടിച്ചുവെക്കുകയും ഒരുമിച്ചു പെയ്യുകയും ചെയ്യുമ്പോഴാണ് അതിതീവ്ര മഴയുണ്ടാകുന്നത്. എൽനിനോ ഈ പ്രതിഭാസങ്ങളെ ഇരട്ടിയാക്കും. എൽനിനോയുടെ ഫലമായി മൺസൂൺ കാറ്റ് ദുർബലമാകുകയും മൊത്തത്തിൽ കിട്ടുന്ന മഴ കുറയുകയും ചെയ്യും. ഈ സമയത്ത് ന്യൂനമർദം ഉണ്ടാവുകയാണെങ്കിൽ ഒറ്റയടിക്ക് പെയ്യുകയും ചെയ്യും.