കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഓറഞ്ച്, റെഡ് അലർട്ടുകൾക്ക് കാരണമാകുന്ന തീവ്രമഴയോ അതിതീവ്ര മഴയോ ഉണ്ടാകില്ല. അതേസമയം, ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഇതിനാൽ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (അലര്‍ട്ട് പ്രഖ്യാപിച്ചു.
Jun 2, 2025, 15:47 IST

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ നാളെയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ബുധനാഴ്ചയും മഞ്ഞ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.