അതിരപ്പിള്ളിയില്‍ കനത്ത മഴ ; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
മഴയില്‍ അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ തോടില്‍ നിന്നും റോഡിലേക്ക് വെള്ളം കയറി
Aug 4, 2025, 06:04 IST
അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
തൃശൂരില്‍ അതിരപ്പിള്ളിയില്‍ കനത്ത മഴ. രാത്രി നാല് മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്തു. കനത്തമഴയുടെ പശ്ചാത്തലത്തില്‍ അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
മഴയില്‍ അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ തോടില്‍ നിന്നും റോഡിലേക്ക് വെള്ളം കയറി ചൂഴില്‍മേട് ഭാഗത്താണ് വെള്ളക്കെട്ട് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കെഎസ്ആര്‍ടിസി ബസ് അടക്കം വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി.ഗതാഗതം പുനഃസ്ഥാപിച്ചു