ഉഷ്ണ തരംഗ മുന്നറിയിപ്പ്; തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരും. ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് പിന്നിടതോടെയാണ് തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, കൊല്ലം ജില്ലയില്‍ താപനിലയില്‍ കുറവുണ്ടായതോടെ ഓറഞ്ച് അലർട്ട് പിൻവലിച്ചിട്ടുണ്ട്.

 

ചൂട് ഉയരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരും. ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് പിന്നിടതോടെയാണ് തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, കൊല്ലം ജില്ലയില്‍ താപനിലയില്‍ കുറവുണ്ടായതോടെ ഓറഞ്ച് അലർട്ട് പിൻവലിച്ചിട്ടുണ്ട്.ഇവിടെയും വയനാട്,ഇടുക്കി ഒഴികെയുള്ള ജില്ലകളിലും മഞ്ഞ അലെർട് തുടരുമെന്നും സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.

ചൂട് ഉയരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങാതെ സെല്‍ഫ് ലോക്ക്ഡൗണിലേക്ക് കടക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. സംസ്ഥാനത്തെ ഉഷ്ണ തരംഗ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരും, ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.