'എന്റെ പ്രിയപ്പെട്ട സഹോദരിമാര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍'; മേയര്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദീപ്തി
കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നത്.
മിനിമോള്‍ക്കും ഷൈനി മാത്യുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.
കോര്‍പ്പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ദീപ്തി മേരി വര്‍ഗീസ്. പ്രിയപ്പെട്ട സഹോദരിമാര്‍ക്ക് ഹൃദയാഭിവാദ്യങ്ങളെന്ന കുറിപ്പോടെ മിനിമോള്‍ക്കും ഷൈനി മാത്യുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.
കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നത്. വി കെ മിനിമോളും ഷൈനി മാത്യുവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക. 22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം.
മേയര്‍ സ്ഥാനാര്‍ത്ഥിയായി തന്നെ തഴഞ്ഞതില്‍ പരിഭവം പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. നയിക്കണമെന്നാണ് നേതൃത്വം പറഞ്ഞുതെന്നും പിന്നീട് അതില്‍ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് തന്നെ മാറ്റിയ തീരുമാനമെടുത്ത ആളുകളാണെന്നുമായിരുന്നു ദീപ്തിയുടെ പ്രതികരണം.