'ആരോഗ്യകരമായ വിമര്‍ശനം ഉള്ളില്‍ ഉന്നയിച്ച് പുറത്ത് ഒറ്റക്കെട്ടായി നില്‍ക്കണം': നേതൃ ക്യാമ്പില്‍ ശശി തരൂര്‍

 

സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ലക്ഷ്യ 2026 എന്ന നേതൃക്യാമ്പില്‍ 100 സീറ്റെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്.

 

ആരെടെയും പേര് പറയാതെയായിരുന്നു മുരളീധരന്റെ പരാമര്‍ശം.

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കകത്ത് പറയണം എന്ന് ശശി തരൂര്‍ എംപി. ആരോഗ്യകരമായ വിമര്‍ശനം ഉള്ളില്‍ ഉന്നയിച്ച് പുറത്ത് ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് തരൂര്‍ വയനാട്ടിലെ നേതൃ ക്യാമ്പില്‍ പറഞ്ഞു. അടുത്ത കാലത്തായി പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ തരൂര്‍ തന്നെ ഈ അഭിപ്രായം ഉന്നയിച്ചത് ചര്‍ച്ചയായി.
അതേസമയം ജനം പരിഹസിച്ചു ചിരിക്കുന്ന അവസ്ഥ നേതാക്കള്‍ ഉണ്ടാക്കരുത് എന്ന് പിന്നാലെ സംസാരിച്ച മുരളീധരന്‍ യോഗത്തില്‍ പറഞ്ഞു. ആരെടെയും പേര് പറയാതെയായിരുന്നു മുരളീധരന്റെ പരാമര്‍ശം.


സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ലക്ഷ്യ 2026 എന്ന നേതൃക്യാമ്പില്‍ 100 സീറ്റെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ നയരേഖ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവതരിപ്പിക്കും.