ആരോഗ്യ പ്രശ്‌നം ; മാസപ്പടി കേസില്‍ നാളെ ഹാജരാകാനാകില്ലെന്ന് വീണ

വീണയ്ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് ഇഡി അറിയിച്ചു. ഇന്ന് പുതിയ സമന്‍സ് നല്‍കും.

 

ആവശ്യമായ രേഖകള്‍ ഇഡിക്ക് കൈമാറാന്‍ ഒരുക്കമാണെന്നും വീണ ഇ മെയിലില്‍ അറിയിച്ചു.

മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ പിണറായി വിജയന്റെ മകള്‍ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ ഇഡിക്ക് ഇമെയില്‍ അയച്ചു. 

ആവശ്യമായ രേഖകള്‍ ഇഡിക്ക് കൈമാറാന്‍ ഒരുക്കമാണെന്നും വീണ ഇ മെയിലില്‍ അറിയിച്ചു. അഭിഭാഷകര്‍ ഹാജരായി രേഖകള്‍ കൈമാറുമെന്നാണ് വീണ ഇഡിയെ അറിയിച്ചത്. വീണയ്ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് ഇഡി അറിയിച്ചു. ഇന്ന് പുതിയ സമന്‍സ് നല്‍കും.