വന്ദേമാതരം മുഴുവനായി ചൊല്ലി, അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍

കെ നീലകണ്ഠന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ എന്നിവര്‍ പാടി പൂര്‍ത്തിയാക്കുന്നത് വരെ വേദിയില്‍ നിന്നു.

 

ജില്ലാ കളക്ടറും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും കല്ലട്ര മാഹിന്‍ എംഎല്‍എയും മന്ത്രിക്കൊപ്പം ഇരുന്നു.

വേദിയില്‍ വന്ദേമാതരം മുഴുവനായി ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കാസര്‍കോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം. പാടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയില്‍ ഇരുന്നു. ജില്ലാ കളക്ടറും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും കല്ലട്ര മാഹിന്‍ എംഎല്‍എയും മന്ത്രിക്കൊപ്പം ഇരുന്നു. കെ നീലകണ്ഠന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ എന്നിവര്‍ പാടി പൂര്‍ത്തിയാക്കുന്നത് വരെ വേദിയില്‍ നിന്നു.


വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ ചൊല്ലിയതിന് പിന്നാലെയാണ് മന്ത്രിയും മറ്റുള്ളവരും വേദിയില്‍ ഇരിക്കാന്‍ ശ്രമിച്ചത്. വന്ദേമാതരം തുടര്‍ന്നതോടെ മന്ത്രിയും മറ്റുള്ളവരും ഇരുന്നു. ഇതിനിടെ മന്ത്രി അടുത്തുണ്ടായിരുന്നവരോട് സംസാരിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ആദ്യ രണ്ട് ഖണ്ഡികകള്‍ ചൊല്ലിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തിരുന്നു. സംസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്നും സര്‍ക്കാര്‍ പരിപാടികളില്‍ രണ്ട് ഖണ്ഡികകള്‍ മാത്രമേ ചൊല്ലൂ എന്നും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.