ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയതിനു ശേഷവും തട്ടിപ്പ് നടത്തി; ആലപ്പുഴയിലെ ജീവനക്കാരന് കരാർ പുതുക്കി ആരോഗ്യവകുപ്പ്
ആരോഗ്യവകുപ്പിൽ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയതിനു ശേഷവും തട്ടിപ്പ് നടത്തിയ ജീവനക്കാരന് കരാർ പുതുക്കി നൽകി. 2023 ജൂലൈയിൽ തട്ടിപ്പ് പിടിച്ചിട്ടും 2024 -25 വർഷത്തെ കരാർ പുതുക്കി നൽകി. ഹരിപ്പാട് കാരുണ്യ ഫാർമസിയിലെ ഇൻചാർജ് മുരളികുമാറാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയതിനു ശേഷവും തട്ടിപ്പ് നടത്തിയ ജീവനക്കാരന് കരാർ പുതുക്കി നൽകി. 2023 ജൂലൈയിൽ തട്ടിപ്പ് പിടിച്ചിട്ടും 2024 -25 വർഷത്തെ കരാർ പുതുക്കി നൽകി. ഹരിപ്പാട് കാരുണ്യ ഫാർമസിയിലെ ഇൻചാർജ് മുരളികുമാറാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തട്ടിപ്പ് പിടികൂടിയ ഉടൻ ജീവനക്കാരനെ പിരിച്ചുവിട്ടു എന്നായിരുന്നു മന്ത്രി വീണാ ജോർജിൻ്റെ ഓഫീസ് വിശദീകരണം നൽകിയത്. നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി സമയത്തിന് നൽകാതെ മന്ത്രി വീണാ ജോർജിന്റെ ഓഫീസ് പൂഴ്ത്തിവെക്കുകയായിരുന്നു.
ഹരിപ്പാട് കാരുണ്യ ഫാർമസിയിൽ 31 ലക്ഷത്തിൻ്റെ വെട്ടിപ്പാണ് പിടികൂടിയത്. ക്രമക്കേട് നടത്തിയ എസ് മുരളികുമാറിനെ പണം തിരിച്ചടപ്പിച്ച് നടപടിയില്ലാതെ നിലനിർത്തി. തട്ടിപ്പിന് പിന്നാലെ മരുന്ന് വണ്ടാനത്തെ സംഭരണ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. ധനകാര്യ പരിശോധനയില്ലാതെയാണ് കാരുണ്യ ഫാർമസികൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. തട്ടിപ്പുകൾ പിടിക്കാൻ സംവിധാനമില്ലാത്തതിനാൽ കൂടുതൽ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മന്ത്രി വീണാ ജോർജ് നിയമസഭയിൽ നിഷേധിച്ചിരുന്നു.