നിപ ബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്, മെയ് 30 മുതല്‍ ജൂണ്‍ 10 വരെ പോയ സ്ഥലങ്ങള്‍ റൂട്ട് മാപ്പില്‍
നിപ ബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്, മെയ് 30 മുതല്‍ ജൂണ്‍ 10 വരെ പോയ സ്ഥലങ്ങള്‍ റൂട്ട് മാപ്പില്‍
ഹൈ റിസ്‌ക് പട്ടികയിലുള്ളവര്‍ ക്വാറന്റൈനിലാണ്.
Jun 12, 2026, 05:27 IST
നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള രോഗിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
ജൂണ്‍ രണ്ടിന് രോഗി റെഡ് ക്രെസന്റ് ഹോസ്പിറ്റലിലെത്തിയിരുന്നു, ഒന്‍പതാം തീയതി കോഴിക്കോടുള്ള ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ എത്തിയിരുന്നു. 1ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും. രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. 77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 14 കുടുംബാംഗങ്ങളും പട്ടികയിലുണ്ട്. ഇവരില്‍ 13 പേരെ ഹൈ റിസ്‌ക് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്‌ക് പട്ടികയിലുള്ളവര്‍ ക്വാറന്റൈനിലാണ്. അതേ സമയം നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.