മരിച്ച രോഗിയോട് നേരിട്ട് ഹാജരായി തെളിവ് നല്‍കാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്
കഴിഞ്ഞ വർഷം മരിച്ചുപോയ രോഗിയോട് നേരിട്ട് ഹാജരായി തെളിവ് നല്‍കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. അഞ്ച് വർഷം മുമ്പ് വയറ്റില്‍ കത്രിക കുടുങ്ങിയ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിനോടാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Updated: Feb 25, 2026, 13:24 IST
2020 ല്‍ തൃശൂർ മെഡിക്കല്‍ കോളജില്‍ വയറിലെ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിന്റെ വയറില്‍ കത്രിക മറന്നുവെച്ചത്.
തൃശൂർ: കഴിഞ്ഞ വർഷം മരിച്ചുപോയ രോഗിയോട് നേരിട്ട് ഹാജരായി തെളിവ് നല്‍കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. അഞ്ച് വർഷം മുമ്പ് വയറ്റില്‍ കത്രിക കുടുങ്ങിയ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിനോടാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
2020 ല്‍ തൃശൂർ മെഡിക്കല്‍ കോളജില്‍ വയറിലെ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിന്റെ വയറില്‍ കത്രിക മറന്നുവെച്ചത്. അത് പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നിന്ന് നീക്കം ചെയ്തെങ്കിലും കുടുംബവും ജോസഫ് പോളും നിയമപരമായി നീങ്ങുകയായിരുന്നു.
അന്നത്തെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പില്‍ നിന്ന് ഫെബ്രുവരി 16 ന് ഒരു നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ തിരുവനന്തപുരത്ത് നേരിട്ടെത്തി തെളിവ് സമർപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.