കൊല്ലുന്നവനെ കൊല്ലണം ; ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തില്‍ വേദന പങ്കുവച്ച് പി സി ജോര്‍ജ്

ഡോ വന്ദന ദാസിന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

കൊല്ലുന്നവനെ കൊല്ലണമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ്. വധശിക്ഷ നടപ്പാക്കുന്നതില്‍ ഭേദഗതി വേണമെന്ന് അവകാശ വാദം റദ്ദു ചെയ്യാന്‍ ജനപ്രതിനിധികള്‍ മുന്നോട്ട് വരണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.