മോഷ്ടിച്ച ബൈക്കുമായി വര്‍ക്ക് ഷോപ്പിലെത്തി ; നിരവധി കേസുകളിലെ പ്രതി പിടിയില്‍

നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

 

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്

മോഷ്ടിച്ച ബൈക്കുമായി വര്‍ക്ക്‌ഷോപ്പിലെത്തിയ നിരവധി കേസുകളിലെ പ്രതി പിടിയില്‍. കൊയിലാണ്ടി മൂടാടി സ്വദേശി കാവാലംകുന്ന് വീട്ടില്‍ പി കെ ജസീല്‍ ജമാല്‍ (26) ആണ് പൊലീസ് പിടിയിലായത്.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്.

മോഷ്ടിച്ച ബൈക്കുമായി വര്‍ക്ക് ഷോപ്പിലെത്തിയ ജസീല്‍ ബൈക്കിന്റെ ലോക്ക് മാറ്റിതരാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വര്‍ക്ക് ഷോപ്പുടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.