ചൂണ്ടയുമായി മീന്‍ പിടിക്കാൻ പോയി, വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല; മലപ്പുറത്ത് യുവാവിനെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറത്ത് യുവാവിനെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . പൊട്ടിയോടത്തലയിലെ ഒരവംപുറം സ്വദേശിയും ശ്രീധരന്റെയും ശാന്തയുടെയും മകനുമായ ശ്രീശാന്തിനെ (18) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Updated: Nov 27, 2025, 16:27 IST
മീൻപിടുത്തത്തിനായി ചൂണ്ടയുമായി രാവിലെ വീട്ടില്‍ നിന്ന് പോയ ശ്രീശാന്ത് വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ മേലാറ്റൂർ പോലീസിനെ വിവരമറിയിച്ചു.
മലപ്പുറം: മലപ്പുറത്ത് യുവാവിനെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . പൊട്ടിയോടത്തലയിലെ ഒരവംപുറം സ്വദേശിയും ശ്രീധരന്റെയും ശാന്തയുടെയും മകനുമായ ശ്രീശാന്തിനെ (18) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മീൻപിടുത്തത്തിനായി ചൂണ്ടയുമായി രാവിലെ വീട്ടില്‍ നിന്ന് പോയ ശ്രീശാന്ത് വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ മേലാറ്റൂർ പോലീസിനെ വിവരമറിയിച്ചു.
പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ശ്രീശാന്തിന്റെ മൊബൈല്‍ ഫോണിന്റെ സ്ഥലം കണ്ടെത്താൻ ശ്രമിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. ഒലിപ്പുഴ പാലത്തിന് താഴെ മണിതട്ടക്കുണ്ട് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.