മന്ത്രവാദത്തിന്റെ പേരില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 17 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ മന്ത്രവാദത്തിന്റെ പേരില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 17 വർഷം കഠിനതടവ്

 

വളാഞ്ചേരി സ്വദേശി സൈനുലാബുദീനെയാണ് മഞ്ചേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ പ്രതി 2.50 ലക്ഷം രൂപ പിഴയായും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

മാഞ്ചേരി: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ മന്ത്രവാദത്തിന്റെ പേരില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 17 വർഷം കഠിനതടവ്.വളാഞ്ചേരി സ്വദേശി സൈനുലാബുദീനെയാണ് മഞ്ചേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ പ്രതി 2.50 ലക്ഷം രൂപ പിഴയായും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസ്സുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. പൊലീസ് അരീക്കോട് പോലീസാണ് 2016-ല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. വർഷങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്സോ കോടതി കണ്ടെത്തിയത്. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ പ്രതി അധികകാലം തടവ് അനുഭവിക്കേണ്ടി വരും.