സോഷ്യല്‍ മീഡിയയിലൂടെ ട്രാന്‍സ്ജെന്‍ഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസ് ; യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
തൃശ്ശൂര്‍ സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
സോഷ്യല്‍ മീഡിയയിലൂടെ ട്രാന്‍സ്ജെന്‍ഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രമുഖ യൂട്യൂബറും ഇന്‍ഫ്‌ലുവന്‍സറുമായ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' എന്ന ധന്യ ഹര്‍ഷിദിനെ തൃശ്ശൂര്‍ സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
തൃശ്ശൂര്‍ സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി ധന്യയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോണ്‍ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് തൃശ്ശൂര്‍ സിറ്റി സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.