കാറിടിച്ച്‌ നിലത്തുവീണ് എഴുനേല്‍ക്കുന്നതിനിടെ മറ്റൊരു കാര്‍ ഇടിച്ച്‌ തെറിപ്പിച്ചു;വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ലത്തൂരില്‍ കാറുകള്‍ തുടരെയിടിച്ചുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാർത്ഥി മരിച്ചു.ചെങ്ങോട്ടുകാവ് സെറീന കോട്ടേജ് സ്വദേശി ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. വെങ്ങളം - രാമനാട്ടുകര ബൈപ്പാസില്‍ ഇന്നലെ രാവിലെ 10.45-ഓടെയായിരുന്നു സംഭവം.

 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫർസീൻ ഏകദേശം 20 മിനിറ്റോളം റോഡില്‍ രക്തം വാർന്നു കിടന്നു

കോഴിക്കോട് : എലത്തൂരില്‍ കാറുകള്‍ തുടരെയിടിച്ചുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാർത്ഥി മരിച്ചു.ചെങ്ങോട്ടുകാവ് സെറീന കോട്ടേജ് സ്വദേശി ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. വെങ്ങളം - രാമനാട്ടുകര ബൈപ്പാസില്‍ ഇന്നലെ രാവിലെ 10.45-ഓടെയായിരുന്നു സംഭവം.

കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട് നഗരത്തിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ഫർസീനെ എതിർദിശയില്‍ വന്ന കാർ ആദ്യം ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിന്റെ വലതുഭാഗത്തേക്ക് തെറിച്ചുവീണ അദ്ദേഹം എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയില്‍ നിന്ന് വേഗത്തിലെത്തിയ മറ്റൊരു കാർ കൂടി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫർസീൻ ഏകദേശം 20 മിനിറ്റോളം റോഡില്‍ രക്തം വാർന്നു കിടന്നു.വഴിയിലൂടെ പോയവർ ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫൈസല്‍ അഹമ്മദാണ് ഫർസീന്റെ പിതാവ്. മാതാവ് റംസീന. സഹോദരങ്ങള്‍ മുഹമ്മദ് ഫിസാൻ, ഫാത്തിമ റിഫ്ന.