ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തത് ചോദ്യം ചെയ്തു; നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

. രോഗികള്‍ പുറത്തുള്ളപ്പോള്‍ ഒ പി രജിസ്ട്രേഷന്‍ നിര്‍ത്തിവെച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.

 

ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതായിരുന്നു നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.

ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ കേസ്. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായ സംഭവത്തിലാണ് കേസ്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതായിരുന്നു നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. രോഗികള്‍ പുറത്തുള്ളപ്പോള്‍ ഒ പി രജിസ്ട്രേഷന്‍ നിര്‍ത്തിവെച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.

ഇതില്‍ മൂന്ന് പേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ആശുപത്രി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിലാണ് കേസെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാരെ ഇവര്‍ ചീത്ത പറഞ്ഞെന്നും സ്ത്രീകളായ രോഗികളുടെയും വനിതാ ജീവനക്കാരുടെയും അടക്കം അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.