'അയാള്‍ക്ക് വേണ്ടത് ഷോക്ക് ട്രീറ്റ്‌മെന്റ്', രാഹുല്‍ ഗാന്ധിയ്ക്ക് നേരെ വീണ്ടും അധിക്ഷേപ പരാമര്‍ശങ്ങളുമായി കേരള ബിജെപി നേതൃത്വം

ആര്‍. ശ്രീലേഖ പ്രസംഗിച്ചതിനെതിരെ കേസ്സും വക്കീല്‍ നോട്ടീസുമായി ഇറങ്ങിയാല്‍ ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടും.

 

ഇന്ത്യ എന്റെ കുടുംബസ്വത്താണ് എന്ന് പഠിപ്പിച്ച് വിട്ടതാണ് കുഴപ്പമായത്.

രാഹുല്‍ ഗാന്ധിയ്ക്ക് നേരെ വീണ്ടും അധിക്ഷേപ പരാമര്‍ശങ്ങളുമായി കേരള ബിജെപി നേതൃത്വം. പ്രഥമദൃഷ്ട്യാ ഒരു മാനസികരോഗിയുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ്.

ആര്‍. ശ്രീലേഖ പ്രസംഗിച്ചതിനെതിരെ കേസ്സും വക്കീല്‍ നോട്ടീസുമായി ഇറങ്ങിയാല്‍ ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടും. മാനസിക രോഗമല്ലങ്കില്‍ അങ്ങനെ തോന്നിപ്പിക്കാവുന്ന എന്തോ രാഹുല്‍ സ്ഥിരം ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാന്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍ മതിയെന്നും സുരേഷ് പരിഹസിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആണ് വേണ്ടത്. ഇന്ത്യ എന്റെ കുടുംബസ്വത്താണ് എന്ന് പഠിപ്പിച്ച് വിട്ടതാണ് കുഴപ്പമായത്. അധികാരം നഷ്ടപ്പെട്ട് , ജന്മനാ ഒരു പരാജയമായ സകല രാജകുമാരന്‍മാര്‍ക്കും ഈ അസുഖം ബാധിക്കാം. മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന് ഇയളെയും ചികിത്സിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ടെന്നും എസ് സുരേഷ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.