ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി; വി ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ

മുൻമന്ത്രി വി ശിവൻകുട്ടിയുടെ മുൻ ഗൺമാനായിരുന്ന പ്രജീഷ് എസ് നായർക്ക് സസ്പെൻഷൻ. ബസിൽ യാത്രക്കാരിയായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി.

 

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി ഇരുന്ന സീറ്റിന്റെ തൊട്ടുപിന്നിലിരുന്ന പ്രജീഷ്, സീറ്റിന്റെ വശത്തുകൂടി കൈയിട്ട് യുവതിയുടെ ശരീരത്തില്‍ സ്പർശിച്ചെന്നാണ് ആരോപണം

തിരുവനന്തപുരം: മുൻമന്ത്രി വി ശിവൻകുട്ടിയുടെ മുൻ ഗൺമാനായിരുന്ന പ്രജീഷ് എസ് നായർക്ക് സസ്പെൻഷൻ. ബസിൽ യാത്രക്കാരിയായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി.

മോശം പെരുമാറ്റത്തിൻ്റെ വീഡിയോ പെൺകുട്ടി തന്നെ പകർത്തിയാണ് പുറത്തുവിട്ടത്. തിരുവനന്തപുരം എസ് എപി ക്യാമ്പിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. എസ്എപി അസിസ്റ്റൻ്റ് കമാണ്ടൻ്റിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി ഇരുന്ന സീറ്റിന്റെ തൊട്ടുപിന്നിലിരുന്ന പ്രജീഷ്, സീറ്റിന്റെ വശത്തുകൂടി കൈയിട്ട് യുവതിയുടെ ശരീരത്തില്‍ സ്പർശിച്ചെന്നാണ് ആരോപണം. യുവതി സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.