കാന്‍സറിനെ തുടര്‍ന്ന് കാലു മുറിച്ചുമാറ്റണമെന്നറിഞ്ഞതോടെ വീടു വിട്ടിറങ്ങി ; കാണാതായ യുവാവിനെ കണ്ടെത്തി

നിഷാലിനെ ബസ് സ്റ്റാന്‍ഡില്‍ വച്ച് ബന്ധുക്കളാണ് കണ്ടെത്തിയത്.

 

താമരശ്ശേരിയില്‍ നിന്ന് കാണാതായ നിഷാല്‍ സല്‍മാനെ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കണ്ടെത്തിയത്.

കാല് മുറിക്കണമെന്നറിഞ്ഞതോടെ ആരുമറിയാതെ വീട് വിട്ടിറങ്ങിയ പുതുപ്പാടി സ്വദേശിയായ ക്യാന്‍സര്‍ രോഗിയെ കണ്ടെത്തി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിന്‍ തൊടിയില്‍ കെ ടി സുലൈമാന്റെ മകന്‍ നിഷാല്‍ സല്‍മാന്‍ (22) നെയാണ് മണിക്കൂറുകള്‍ക്കകം കണ്ടെത്തിയത്.

താമരശ്ശേരിയില്‍ നിന്ന് കാണാതായ നിഷാല്‍ സല്‍മാനെ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കണ്ടെത്തിയത്. നിഷാലിനെ ബസ് സ്റ്റാന്‍ഡില്‍ വച്ച് ബന്ധുക്കളാണ് കണ്ടെത്തിയത്. രാവിലെ 10.30 മുതല്‍ നിഷാലിനെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്യാന്‍സര്‍ രോഗബാധ കാരണം കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ നിഷാല്‍ നാടുവിടാന്‍ ശ്രമിച്ചതാണെന്നാണ് വ്യക്തമാകുന്നത്. ക്യാന്‍സര്‍ സ്ഥിരീകരിച്ച് ആറ് മാസമായി ചികിത്സയിലായിരുന്നു നിഷാല്‍. കാലിനായിരുന്നു കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നത്. ഇത് ലംഗ്‌സിലേക്ക് ബാധിക്കുന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇടത് കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഈ വിവരം അറിഞ്ഞ ശേഷം നിഷാല്‍ കടുത്ത മനോവിഷമത്തിലായിരുന്നു.