ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു ; നെടുമ്പാശ്ശേരിയില്‍ ഞെട്ടിക്കുന്ന ക്രൂരത
വീണ് മരിച്ചതെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഇക്കഴിഞ്ഞ 30നാണ് അനിതയെ ആലുവ താലൂക്കാശുപത്രിയിലേക്ക്
കഴിഞ്ഞ 20 വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അനിതയെ മൂന്നുമാസം മുമ്പാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
എറണാകുളം നെടുമ്പാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. മൂന്നുമാസത്തെ ക്രൂര മര്‍ദ്ദനത്തിന് പിന്നാലെയാണ് 58 വയസുകാരി അനിത മരിച്ചത്. മകന്‍ ബിനുവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 20 വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അനിതയെ മൂന്നുമാസം മുമ്പാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ക്രൂര മര്‍ദ്ദനമാണ് ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനിതയുടെ ശരീരത്തിലാകെ കമ്പ് കൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തില്‍ മകന്റെ ഭാര്യയുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.
വീണ് മരിച്ചതെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഇക്കഴിഞ്ഞ 30നാണ് അനിതയെ ആലുവ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനിതയെ മര്‍ദ്ദിച്ച കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായത്. തുടര്‍ന്ന് മകന്‍ ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശരീരത്തിലെ മുറിവുകള്‍ മാനസിക നില തെറ്റി അമ്മ സ്വയം ഉണ്ടാക്കിയതാണെന്നാണ് ബിനുവും മരുമകള്‍ അജിതയും മൊഴി നല്‍കിയത്. മൂന്ന് ആണ്‍മക്കളുള്ള അനിതയെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചതാണ്. തുടര്‍ന്ന് ഇടുക്കിയിലെ ഒരു മേഴ്‌സി ഹോമിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്.