മകന് മദ്യവും കഞ്ചാവും നൽകുന്നു ; യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച് പിതാവ്; പോലീസ് പിടിയില്‍
മകനെ മദ്യത്തിനും കഞ്ചാവിനും അടിമയാക്കിയ ലഹരി മാഫിയാ സംഘാംഗത്തെ കുത്തി കൊല്ലാന്‍ ശ്രമിച്ച പിതാവ് പോലീസ് പിടിയിലായി.കരിക്കകം സ്വദേശിയായ സതീഷ് കുമാറാണ് (64), ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് പേട്ട സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ വിജിനെ കുത്തിയത്.
സതീഷ് കുമാറിന്റെ മകന് വിജിന്‍ സ്ഥിരമായി ലഹരിവസ്തുക്കള്‍ എത്തിച്ചു നല്‍കിയിരുന്നു. കുടുംബം തകരുന്നത് കണ്ട് സതീഷ് കുമാര്‍ പലതവണ വിജിനെ നേരില്‍ കണ്ട് ഇതില്‍ നിന്ന് പിന്തിരിയണമെന്ന് അപേക്ഷിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു
തിരുവനന്തപുരം: മകനെ മദ്യത്തിനും കഞ്ചാവിനും അടിമയാക്കിയ ലഹരി മാഫിയാ സംഘാംഗത്തെ കുത്തി കൊല്ലാന്‍ ശ്രമിച്ച പിതാവ് പോലീസ് പിടിയിലായി.കരിക്കകം സ്വദേശിയായ സതീഷ് കുമാറാണ് (64), ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് പേട്ട സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ വിജിനെ കുത്തിയത്.
സതീഷ് കുമാറിന്റെ മകന് വിജിന്‍ സ്ഥിരമായി ലഹരിവസ്തുക്കള്‍ എത്തിച്ചു നല്‍കിയിരുന്നു. കുടുംബം തകരുന്നത് കണ്ട് സതീഷ് കുമാര്‍ പലതവണ വിജിനെ നേരില്‍ കണ്ട് ഇതില്‍ നിന്ന് പിന്തിരിയണമെന്ന് അപേക്ഷിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് വകവെക്കാതെ വിജിന്‍ മകനെ വീണ്ടും ലഹരിയുടെ വലയിലാക്കി. ഇതോടെയാണ് ശനിയാഴ്ച രാത്രി റെയില്‍വേ പാലത്തിന് സമീപം വെച്ച് സതീഷ് കുമാര്‍ ഇയാളെ തടഞ്ഞതും സംഘര്‍ഷമുണ്ടായതും.
സംഭവത്തില്‍ പരിക്കേറ്റ വിജിന്‍ വിക്ടര്‍ പ്രദേശത്തെ അറിയപ്പെടുന്ന ലഹരിക്കടത്തുകാരനും അടിപിടി കേസുകളിലെ പ്രതിയുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.