മരണ വാര്‍ത്ത വരെ നല്‍കി ! മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്‍
പ്രാദേശിക ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയതിന്റെ ഭാഗമായിയായിരുന്നു ആശുപത്രിയില്‍ മോര്‍ച്ചറി അനുവദിച്ചത്.
Jan 15, 2025, 05:36 IST
മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗിയെയാണ് കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
കണ്ണൂരില്‍ മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ് കണ്ടെത്തി. കണ്ണൂര്‍ പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്. മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗിയെയാണ് കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
പ്രാദേശിക ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയതിന്റെ ഭാഗമായിയായിരുന്നു ആശുപത്രിയില്‍ മോര്‍ച്ചറി അനുവദിച്ചത്. ഇയാളെ മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ അറ്റന്‍ഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തൊട്ടുപിന്നാലെ രോഗിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പവിത്രന്‍ മരിച്ചെന്ന് ദിനപത്രങ്ങളിലും വാര്‍ത്ത വന്നിരുന്നു.