അന്‍സിബയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ല ; പരാതിയില്‍ പ്രതികരിച്ച് നടന്‍ അനൂപ് ചന്ദ്രന്‍

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എ.എയിലെ തിരഞ്ഞെടുപ്പില്‍ ട്രഷര്‍ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രന്‍ മത്സരിക്കുന്നുണ്ട്.

 

അന്‍സിബയുടെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ലായെന്നും അന്‍സിബയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലായെന്നുമാണ് അനൂപ് ചന്ദ്രന്റെ പ്രതികരണം.

എ.എം.എ.എ ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്റെ പരാതിയില്‍ പ്രതികരിച്ച് നടന്‍ അനൂപ് ചന്ദ്രന്‍. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി. മുഖ്യമന്ത്രിക്കും ഡി ജി പി ക്കുമാണ് അന്‍സിബ അനൂപ് ചന്ദ്രനെതിരെ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ അന്‍സിബയുടെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ലായെന്നും അന്‍സിബയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലായെന്നുമാണ് അനൂപ് ചന്ദ്രന്റെ പ്രതികരണം.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എ.എയിലെ തിരഞ്ഞെടുപ്പില്‍ ട്രഷര്‍ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രന്‍ മത്സരിക്കുന്നുണ്ട്. പരാതി നിലനില്‍കെയാണ് മത്സര വിവരം പുറത്ത് വരുന്നത്.