കുളിക്കുന്നതിനിടെ കുഴഞ്ഞു വീണു; എറണാകുളം സ്വദേശി അയര്‍ലൻഡില്‍ മരിച്ചു
അയർലൻഡില്‍ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് എറണാകുളം സ്വദേശി മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്ബാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂർ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസില്‍ വർഗീസ് ആണ് മരിച്ചത്
Updated: Nov 27, 2025, 14:13 IST
collaps,deathകുഴഞ്ഞുവീണ ഉടനെ സി.പി.ആർ. ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
എറണാകുളം : അയർലൻഡില്‍ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് എറണാകുളം സ്വദേശി മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്ബാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂർ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസില്‍ വർഗീസ് ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 39 വയസായിരുന്നു.
കുഴഞ്ഞുവീണ ഉടനെ സി.പി.ആർ. ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ കുക്കു സജിയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.