വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീണു; പഞ്ചായത്തംഗത്തിന് ദാരുണാന്ത്യം

സഹപാഠികള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടെ കുഴഞ്ഞുവീണ പഞ്ചായത്തംഗം മരിച്ചു.മേലുകാവ് ഗ്രാമപഞ്ചായത്തിലെ കോണിപ്പാട് ആറാം വാർഡംഗം അന്നമ്മ ജോസഫ് (55) ആണ് മരിച്ചത്.

 

ഹെൻറി ബേക്കർ കോളജിലെ 1989 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികള്‍ക്കൊപ്പം കുമരകത്തേക്ക് വിനോദയാത്ര പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം.

കോട്ടയം: സഹപാഠികള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടെ കുഴഞ്ഞുവീണ പഞ്ചായത്തംഗം മരിച്ചു.മേലുകാവ് ഗ്രാമപഞ്ചായത്തിലെ കോണിപ്പാട് ആറാം വാർഡംഗം അന്നമ്മ ജോസഫ് (55) ആണ് മരിച്ചത്.

മുല്ലപ്പെരിയാർ എസ്‌ഐ കണ്ണംപള്ളില്‍ ജോണ്‍സന്റെ ഭാര്യയാണ്.ഹെൻറി ബേക്കർ കോളജിലെ 1989 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികള്‍ക്കൊപ്പം കുമരകത്തേക്ക് വിനോദയാത്ര പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം.

ഇന്നലെ രാവിലെ ആറരയോടെ അന്നമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോണിപ്പാട് നടുത്തൊട്ടിയില്‍ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് രാവിലെ 10ന് വസതിയില്‍ ആരംഭിക്കും. രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ പൊതുദർശനത്തിന് സൗകര്യമൊരുക്കും