ദുബായ് രാജാവിന്റെ മകനെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് ; തട്ടിപ്പ് കണ്ടെത്തിയപ്പോള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ; വിഴിഞ്ഞം തുറമുഖ തട്ടിപ്പ് പ്രതിക്കെതിരെ നേഹ സക്‌സേന

തന്റെ സുഹൃത്തായ സ്ത്രീയില്‍ നിന്ന് പണം തട്ടി. വ്യാജ അശ്ലീല വീഡിയോ വഴിയും ഭീഷണിപ്പെടുത്തി.

 

ദുബായ് രാജാവിന്റെ മകനെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് പ്രതിക്കെതിരെ ഗുരുതര ആരോപണവുമായി നടി നേഹ സക്സേന. നിരവധി സ്ത്രീകളെ സല്‍മാനുല്‍ ഫാരിസ് സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയെന്ന് നേഹ സക്സേന പറഞ്ഞു. തന്നെയും സാമ്പത്തികമായി കബളിപ്പിക്കാന്‍ ശ്രമിച്ചു. ദുബായ് രാജാവിന്റെ മകനെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയപ്പോള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നേഹ പറയുന്നു.
നിരവധി സ്ത്രീകളും തട്ടിപ്പിന് ഇരകളായി. തന്റെ സുഹൃത്തായ സ്ത്രീയില്‍ നിന്ന് പണം തട്ടി. വ്യാജ അശ്ലീല വീഡിയോ വഴിയും ഭീഷണിപ്പെടുത്തി. പണം നഷ്ടമായ തന്റെ സുഹൃത്ത് ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും നേഹ സക്സേന പറഞ്ഞു. തന്നെ കാര്‍ട്ടിയര്‍ ബ്രാന്‍ഡ്അംബാസിഡര്‍ ആക്കാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞായിരുന്നു സല്‍മാന്‍ സന്ദേശം അയച്ചത്. ഇക്കാര്യം തന്റെ മാനേജരുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും നേഹ സക്സേന പറയുന്നു.


വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ കരാര്‍ ഉണ്ടാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യപ്രതിയായ സല്‍മാനുല്‍ ഫാരിസ് അറസ്റ്റിലാവുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി സല്‍മാനുല്‍ ഫാരിസ് യുവതിക്ക് അയിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളും ഈ രേഖയില്‍ വ്യാജമായി പതിച്ചിരുന്നു. പ്രതി ഈ രേഖ ഉപയോഗിച്ച് ആളുകളെ വഞ്ചിക്കാനും അവരില്‍ നിന്നും നിക്ഷേപം സമാഹരിക്കാനും ശ്രമിക്കുന്നതായി വിവരം ലഭിച്ചിരുന്നു. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനുല്‍ ഫാരിസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.