സുഹൃത്തിന്റെ ഭാര്യയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും കന്യാകുമാരിയിലേക്ക് കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത കേസ് ; യുവാവ് അറസ്റ്റില്‍

സുഹൃത്ത് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പ്രദീപ് 24-കാരിയായ യുവതിയെ പീഡനത്തിനിരയാക്കിയത്.

 

യുവതിയുടെ പരാതിയെ തുടര്‍ന്ന് വെള്ളറട പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

സുഹൃത്തിന്റെ ഭാര്യയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും, തുടര്‍ന്ന് കടത്തിക്കൊണ്ടുപോയി വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അമ്പൂരി മഞ്ഞക്കുന്നേല്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ പ്രദീപ് (32) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. സുഹൃത്ത് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പ്രദീപ് 24-കാരിയായ യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് കന്യാകുമാരിയിലേക്ക് കടത്തിക്കൊണ്ടുപോയി, അവിടെ മുറിയെടുത്ത് വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് വെള്ളറട പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.