സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഐടി കമ്പനികൾ നൽകിയ ഹർജിയിലാണ് സ്റ്റേ. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയുടെ മാനദണ്ഡത്തിൽ അപാകതയെന്ന് കോടതി നിരീക്ഷിച്ചു.
സോഫ്റ്റ്‌വെയർ നിർമാണത്തിൽ രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.
കൊച്ചി: സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഐടി കമ്പനികൾ നൽകിയ ഹർജിയിലാണ് സ്റ്റേ. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയുടെ മാനദണ്ഡത്തിൽ അപാകതയെന്ന് കോടതി നിരീക്ഷിച്ചു.
മലബാര്‍ ഇന്‍ഫര്‍മേഷന്‍ കണ്‍സോര്‍ഷ്യമാണ് ഹര്‍ജി നല്‍കിയത്. 280 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി 58 കോടിയുടെ ടെന്‍ഡറാണ് നല്‍കിയിട്ടുള്ളത്. ദിനേശ് ബീഡി സംഘം 280 സഹകരണ സംഘങ്ങളിലെ സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിനായി 58 കോടി രൂപയാണ് ക്വോട്ട് ചെയ്തിരിക്കുന്നത്. ഈ നിരക്ക് പ്രകാരം സംസ്ഥാനത്തെ മുഴുവൻ സംഘങ്ങളിലും പദ്ധതി നടപ്പാക്കുമ്പോൾ ഏകദേശം 914 കോടി രൂപ ചെലവ് വരും. മെയ് 19 വരെയാണ് സ്റ്റേ. ഹർജിയിൽ വിശദമായ വാദം കേട്ടശേഷമാകും ടെൻഡർ നടപടികൾ ആരംഭിക്കുക
സോഫ്റ്റ്‌വെയർ നിർമാണത്തിൽ രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. 700 കോടിയുടെ ക്രമക്കേടായിരുന്നു ആരോപിച്ചത്. ക്രമക്കേട് ആരോപണത്തിന് മുന്നേ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്നു.