പോലീസ് സംഘടനകളെ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സംസ്ഥാനത്തെ പോലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനും പിരിച്ചുവിടാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവാദ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് കോടതി റദ്ദാക്കിയത്.
സംഘടന രൂപീകരിക്കുന്നതില്‍ മാത്രമല്ല അവകാശം. സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമാണ്.
കൊച്ചി: സംസ്ഥാനത്തെ പോലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനും പിരിച്ചുവിടാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവാദ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് കോടതി റദ്ദാക്കിയത്.
സംഘടന രൂപീകരിക്കുന്നതില്‍ മാത്രമല്ല അവകാശം. സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമാണ്. അംഗീകാരമുള്ള സംഘടനകള്‍ ആയാണ് പൊലീസ് സംഘടനകളുടെ പ്രവര്‍ത്തനമെന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
2011ലെ കേരള പൊലീസ് നിയമപ്രകാരം അംഗീകരിക്കപ്പെട്ട ഒരു സംഘടനയാണ് കേരള പൊലീസ് അ സോസിയേഷന്‍. അംഗീകൃത സംഘടനകളുടെ ബൈലോ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ആരും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവയ്ക്ക് നിയമപരമായ അവകാശമുണ്ട്.
ഈ സാഹചര്യത്തില്‍ കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.സംഘടനകളുടെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കുന്ന ഇത്തരം ഭരണപരമായ ഇടപെടലുകള്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവും അഡ്‌ഹോക്ക് സമിതി രൂപീകരണവും കോടതി റദ്ദാക്കിയത്.