ഗുരുവായൂർ ദേവസ്വം ഓഡിറ്റിലെ പിഴവുകളിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി
ഗുരുവായൂർ ദേവസ്വം ഓഡിറ്റിലെ പിഴവുകളിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ മറുപടി സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല.
ഭരണസമിതിയുടെ തീരുമാനങ്ങളെ കോടതി ചോദ്യം ചെയ്തു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.
കൊച്ചി: ഗുരുവായൂർ ദേവസ്വം ഓഡിറ്റിലെ പിഴവുകളിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ മറുപടി സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല.
ഭരണസമിതിയുടെ തീരുമാനങ്ങളെ കോടതി ചോദ്യം ചെയ്തു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്. പുതിയ സോഫ്റ്റ്വെയർ നിർമ്മിക്കാൻ കമ്പനിയെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്ന് കോടതി ചോദിച്ചു.
യാതൊരുവിധ ടെൻഡറും വിളിക്കാതെയാണോ ഇത്തരമൊരു കമ്പനിയെ ചുമതലപ്പെടുത്തിയതെന്നും കോടതി ചോദ്യമുന്നയിച്ചു. സ്വകാര്യ വ്യക്തി പണം മുടക്കാമെന്ന് അറിയിച്ചതിനെയും കോടതി ശക്തമായി വിമർശിച്ചു. ദേവസ്വത്തിന് എന്തിനാണ് സ്വകാര്യ വ്യക്തിയുടെ പണമെന്നായിരുന്നു കോടതിയുടെ ചോദ്യം.
കഴിഞ്ഞ നാല് വർഷമായി ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ചാർട്ടേഡ് അക്കൗണ്ടന്റിനോട് വരവുചെലവ് കണക്കുകൾ കൃത്യമാക്കാൻ ആവശ്യപ്പെടണമെന്ന് ഉത്തരവിട്ടു.കോടതി നേരത്തെ പുറപെടുവിച്ച ഇടക്കാല ഉത്തരവിന് കൃത്യമായ മറുപടി നൽകാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകി.സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.