ഫോര്‍ട്ട് കൊച്ചിക്കെതിരായ വിദ്വേഷ പരാമര്‍ശം; യുപി ഇന്‍ഫ്ളുവന്‍സര്‍ക്ക് മുന്‍കൂര്‍ ജാമ്യം
ഫോര്‍ട്ട് കൊച്ചിക്കെതിരായ വിദ്വേഷ പരാമര്‍ശം; യുപി ഇന്‍ഫ്ളുവന്‍സര്‍ക്ക് മുന്‍കൂര്‍ ജാമ്യം
എറണാകുളം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അമൃത് സിങ്ങിന് മുന്‍കൂര്‍ ജാമ്യം.
ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയെക്കുറിച്ചും മുസ്ലിം സമുദായത്തെക്കുറിച്ചും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അമൃത് സിങ്ങിന് മുന്‍കൂര്‍ ജാമ്യം.
എറണാകുളം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നവംബര്‍ ആറിനാണ് സെഷന്‍സ് ജഡ്ജ് കെ കെ ബാലകൃഷ്ണന് വിദ്വേഷ യൂട്യൂബര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുന്‍കാല ക്രിമിനല്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഉചിതമായ ജാമ്യവ്യവസ്ഥകള്‍ മതിയാകുമെന്നും കോടതി നിരീക്ഷിച്ചു.
പ്രതിക്കെതിരെ ഉന്നയിച്ച എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ ആവശ്യമായ വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
ഒക്ടോബര്‍ 24ന് ഫോര്‍ട്ട് കൊച്ചി പൊലീസാണ് അമൃത് സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.