കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി

പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ മാരക മയക്കുമരുന്നായഹാഷിഷ് ഓയിൽ പിടികൂടി. രണ്ടു ചെറു കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പരിശോധനയിൽ കണ്ടെത്തിയത്.

 

 കണ്ണൂർ : പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ മാരക മയക്കുമരുന്നായഹാഷിഷ് ഓയിൽ പിടികൂടി. രണ്ടു ചെറു കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പരിശോധനയിൽ കണ്ടെത്തിയത്. മനോജെന്ന തടവുകാരനിൽ നിന്നാണ് ഇന്നലെ രാത്രി നടത്തിയ റെയ്ഡിൽ ലഹരി പിടികൂടിയത്. കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

സൗമ്യ വധകേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ജയിലിനുള്ളിലെ മയക്കുമരുന്ന് ഉപയോഗത്തിന് അറുതി വരുത്താൻ കഴിഞ്ഞിട്ടില്ല ജയിലിന് അകത്തേക്ക് മതിലിന് മുകളിലൂടെ എറിഞ്ഞു കൊടുക്കുന്ന മൂന്നംഗ സംഘം അറസ്റ്റിലായിരുന്നു. രാസലഹരിക്ക് പുറമേ കഞ്ചാവും മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ് ജയിലിനകത്തേക്ക് കടത്തുന്നത്.