ഹരിപ്പാട് കുമാരപുരത്ത് സിപിഐഎമ്മിൽ കൂട്ടരാജി; കുമാരപുരം പഞ്ചായത്ത് പ്രസിഡന്റടക്കം 36 പേർ രാജിവച്ചു

ഹരിപ്പാട് കുമാരപുരത്ത് സിപിഐഎമ്മിൽ കൂട്ടരാജി. പാർട്ടി ഭരിക്കുന്ന കുമാരപുരം പഞ്ചായത്ത് പ്രസിഡന്റടക്കം 36 പേരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും ഇവർ രാജിക്കത്ത് നൽകി. 
 

ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് സിപിഐഎമ്മിൽ കൂട്ടരാജി. പാർട്ടി ഭരിക്കുന്ന കുമാരപുരം പഞ്ചായത്ത് പ്രസിഡന്റടക്കം 36 പേരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും ഇവർ രാജിക്കത്ത് നൽകി. 

സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തുടർന്നാണ് രാജി. ബാങ്കിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഏരിയ കമ്മിറ്റി അം​ഗം ബിജു പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചുവെങ്കിലും ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പരാതി നൽകിയ ബിജുവിനെ ഒഴിവാക്കുകയായിരുന്നു. 

പിന്നീട് ഉൾപ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും വാക്കുപാലിച്ചിരുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചയും നടന്നില്ല ഇതുമായി ബന്ധപ്പെട്ടാണ് അം​ഗങ്ങൾ രാജിക്കത്ത് നൽകിയത്.