കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം:  പരിക്കേറ്റ ഹരികൃഷ്ണന്‍ മരിച്ചു

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മര്‍ദനമേറ്റ യുവാവ് മരിച്ചു. 18കാരനായ കുന്നത്തൂര്‍ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്.ഇന്നലെ ഹരികൃഷ്ണന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു.

 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണന് മർദ്ദനമേറ്റത്. ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും മദ്യപസംഘം മർദ്ദിക്കുകയായിരുന്നു. 

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മര്‍ദനമേറ്റ യുവാവ് മരിച്ചു. 18കാരനായ കുന്നത്തൂര്‍ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്.ഇന്നലെ ഹരികൃഷ്ണന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു.

പത്തനംതിട്ട അടൂർ മണക്കാല പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ. കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടയില്‍ ക്രൂരമർദ്ദനത്തിനിരയായാണ് വിദ്യാർത്ഥി മരിച്ചത്. മർദ്ദനത്തില്‍ ഹരികൃഷ്ണൻ്റെ സഹോദരൻ ജയകൃഷ്ണനും പരിക്കേറ്റിരുന്നു.

 ഹരികൃഷ്ണനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലു പ്രതികള്‍ പിടിയിലായിരുന്നു. ഒന്നാം പ്രതി വിമല്‍രാജ് , രണ്ടാം പ്രതി സനില്‍ കുമാര്‍ എന്നിവരെ ഇന്നലെയും മറ്റു രണ്ടുപേരെ കഴിഞ്ഞ ദിവസവും ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണന് മർദ്ദനമേറ്റത്. ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും മദ്യപസംഘം മർദ്ദിക്കുകയായിരുന്നു.