പീഡന പരാതി ; സീരിയല്‍ പ്രൊഡ്യൂസര്‍ക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്തു

സീരിയല്‍ പ്രൊഡ്യൂസര്‍ സുധീഷ് ശേഖര്‍, കണ്‍ട്രോളര്‍ ഷാനു എന്നിവര്‍ക്കെതിരെയാണ് കേസ്.
 

സീരിയല്‍ പ്രൊഡ്യൂസര്‍ക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. സീരിയല്‍ പ്രൊഡ്യൂസര്‍ സുധീഷ് ശേഖര്‍, കണ്‍ട്രോളര്‍ ഷാനു എന്നിവര്‍ക്കെതിരെയാണ് കേസ്.


സീരിയലില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.