മകള്‍ക്ക് ബഹിരാകാശത്ത് നിന്നൊരു പിറന്നാള്‍ ആശംസ ; 'സ്വപ്നയാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി' പറഞ്ഞ് ഡോ അനില്‍

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂര്‍ണ്ണമായി ആസ്വദിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ സ്വപ്നയാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിച്ചു.

 

ഈ സ്വപ്നയാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനില്‍ മേനോന്റെ വീഡിയോ സന്ദേശം എത്തി. ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂര്‍ണ്ണമായി ആസ്വദിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ സ്വപ്നയാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിച്ചു. സന്ദേശത്തിലൂടെ ഭാര്യയോടും മക്കളോടുമുള്ള സ്‌നേഹം പങ്കുവെച്ച അനില്‍ മേനോന്‍, മകള്‍ ഗ്രേസിന് ജന്മദിനാശംസകളും നേര്‍ന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനില്‍ മേനോന്‍ ഉള്‍പ്പെടെയുള്ള മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ സൊയൂസ് എം എസ് 29 പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിജയകരമായി പ്രവേശിച്ചത്.

പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനില്‍ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്. റോസ്‌കോസ്‌മോസിന്റെ പ്യോട്ടര്‍ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികര്‍. കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. പുലര്‍ച്ചെ ഒന്നരയോടെ ബഹിരാകാശത്ത് പ്രവേശിക്കുമെന്ന് കരുതിയിരുന്നെങ്കിലും കാത്തിരിപ്പ് അല്‍പ്പസമയം നീണ്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും സംഘത്തിന്റെ മടക്കം.