ഹാപ്പിലാൻഡ്' അമ്യൂസ്മെന്റ് പാര്‍ക്ക് അപകടം; സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്മെന്‍റ് പാര്‍ക്കുകളിലും പരിശോധന നടത്താന്‍ നിര്‍ദ്ദേശം
വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്മെന്റ് പാർക്കില്‍ റൈഡ് തകർന്നുവീണുണ്ടായ അപകടത്തില്‍ ശക്തമായ നടപടിയിലേക്ക് പൊലീസ്.സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്മെന്‍റ് പാർക്കുകളിലും പരിശോധന നടത്താന്‍ സർക്കാർ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി.
Updated: May 29, 2026, 10:51 IST
ഇന്നലെയുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. പാർക്കിലെ ജയന്റ് വീല്‍ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചായിരുന്നു അപകടം
തിരുവനന്തപുരം : വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്മെന്റ് പാർക്കില്‍ റൈഡ് തകർന്നുവീണുണ്ടായ അപകടത്തില്‍ ശക്തമായ നടപടിയിലേക്ക് പൊലീസ്.സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്മെന്‍റ് പാർക്കുകളിലും പരിശോധന നടത്താന്‍ സർക്കാർ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി.
ഇന്നലെയുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. പാർക്കിലെ ജയന്റ് വീല്‍ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചായിരുന്നു അപകടം. 30ഓളം പേർ ജയന്റ് വീലില്‍ ഉണ്ടായിരുന്നതായാണ് വിവരം. റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തില്‍ പരിക്കേറ്റ ആറ് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.