ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; മുന്നറിയിപ്പ് ലംഘിച്ചു, സംഘാടകര്‍ക്ക് എതിരെ കേസ്

സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ വൻ തിക്കുംതിരക്കും. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റി.നിരവധി യുവാക്കള്‍ കാണികളായ പരിപാടിയിലെ തിരക്ക് നിയന്ത്രിക്കാനാതെ വന്നതോടെ പോലീസ് ലാത്തി വീശി.

 

മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പതിനായരം ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്.

കാസർഗോഡ്: സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ വൻ തിക്കുംതിരക്കും. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റി.നിരവധി യുവാക്കള്‍ കാണികളായ പരിപാടിയിലെ തിരക്ക് നിയന്ത്രിക്കാനാതെ വന്നതോടെ പോലീസ് ലാത്തി വീശി.

സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ അഞ്ചുപേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസ്. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പതിനായരം ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശിയിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി പിന്നീട് അവസാനിപ്പിച്ചു. പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് പരിപാടി അവസാനിപ്പിച്ചത്. പുതിയ ബസ്റ്റാന്‍ഡിനു സമീപമുള്ള മൈതാനത്താണ് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുന്‍പേ ആളുകള്‍ ഇവിടെ തടിച്ചുകൂടുകയായിരുന്നു. ഇതും തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമായി. ഇരുപതോളം പേരാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്.

അപകട വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ജില്ലാ പൊലീസ് മോധാവി തന്നെ ജാഗ്രത പാലിക്കണമെന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ പരിപാടി കാണാനായി എത്തിയവരെ പാതയോരത്ത് വച്ച്‌ പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. ചിലര്‍ കുറ്റിക്കാട്ടിലെ കുഴിയില്‍ വീണു. അപകടത്തില്‍ പെട്ടവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.