പാതിവില തട്ടിപ്പ് ; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ഏഴു മണിക്കൂറോളമാണ് ലാലിയെ ചോദ്യം ചെയ്തത്

സാമ്പത്തിക ക്രമക്കേടില്‍ അനന്തു മാത്രമല്ല കുറ്റവാളി, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ക്കും കൂട്ട ഉത്തരവാദിത്വമുണ്ടെന്നാണ് ലാലിയുടെ മൊഴി.

പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ലാലി പ്രതി അനന്തുകൃഷ്ണനെ ന്യായീകരിച്ചതായി സൂചന.

സാമ്പത്തിക ക്രമക്കേടില്‍ അനന്തു മാത്രമല്ല കുറ്റവാളി, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ക്കും കൂട്ട ഉത്തരവാദിത്വമുണ്ടെന്നാണ് ലാലിയുടെ മൊഴി.
ഏഴു മണിക്കൂറോളമാണ് ലാലിയെ ചോദ്യം ചെയ്തത്. എഐസിസി സമ്മേളനം ഒഴിവാക്കിയാണ് ലാലി ചോദ്യം ചെയ്യലിന് എത്തിയത്.