ഹജ്ജ് 2026: മൂന്നാം ഗഡു തുക മാര്‍ച്ച് 31-നകം അടയ്ക്കണം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ഹജ്ജ് തീർഥാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങളുടെ മൂന്നാം ഗഡു തുക നിശ്ചിത സമയത്തിനകം അടയ്ക്കണമെന്ന് നിർദ്ദേശം.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 35 പ്രകാരം 2026 മാർച്ച് 31-നകം ഈ തുക അടച്ചു തീർക്കേണ്ടതാണ്.
കോഴിക്കോട്: 91,100 രൂപ കൊച്ചി: 69,450 രൂപ ,കണ്ണൂർ: 74,600 രൂപ
കോഴിക്കോട് :സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ഹജ്ജ് തീർഥാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങളുടെ മൂന്നാം ഗഡു തുക നിശ്ചിത സമയത്തിനകം അടയ്ക്കണമെന്ന് നിർദ്ദേശം.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 35 പ്രകാരം 2026 മാർച്ച് 31-നകം ഈ തുക അടച്ചു തീർക്കേണ്ടതാണ്.
തീർഥാടകർ നേരത്തെ അടച്ച രണ്ട് ഗഡുക്കളായ 2,77,300 രൂപയ്ക്ക് പുറമെയുള്ള തുകയാണ് ഇപ്പോള്‍ അടയ്ക്കേണ്ടത്. ഓരോ തീർഥാടകനും തങ്ങളുടെ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അടിസ്ഥാനമാക്കിയാണ് തുക നല്‍കേണ്ടത്.കോഴിക്കോട്: 91,100 രൂപ കൊച്ചി: 69,450 രൂപ ,കണ്ണൂർ: 74,600 രൂപ
തീർഥാടകർക്ക് അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ തങ്ങള്‍ അടയ്ക്കേണ്ട കൃത്യമായ തുക എത്രയാണെന്ന് മനസ്സിലാക്കാം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ തുകകള്‍ താല്‍ക്കാലികമാണെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇവയില്‍ മാറ്റങ്ങള്‍ വരാമെന്നും ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ കക്കൂത്ത് അറിയിച്ചു.
അപേക്ഷാ ഫോറത്തില്‍ ബലികർമത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ട തീർഥാടകർ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ കൂപ്പണ്‍ ആവശ്യപ്പെട്ടവർ 17,280 രൂപ അധികമായി മൂന്നാം ഗഡുവിനോടൊപ്പം അടയ്ക്കണം. ഈ തുക കൂടി ഉള്‍പ്പെടുത്തി വേണം പെയ്മെന്റ് സ്ലിപ്പുകള്‍ തയ്യാറാക്കാൻ