ഗുരുവായൂർ ക്ഷേത്രം:ഭണ്ഡാര വരവ് 8.50 കോടി
ഗുരുവായൂർ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 8,50,00,661 രൂപ. ഒരു കിലോ 843ഗ്രാം 600 മില്ലിഗ്രാം സ്വർണം ലഭിച്ചു. വെള്ളി ലഭിച്ചത് 9 കിലോഗ്രാം 800 ഗ്രാം.
Jun 23, 2026, 15:30 IST
തൃശൂർ: ഗുരുവായൂർ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 8,50,00,661 രൂപ. ഒരു കിലോ 843ഗ്രാം 600 മില്ലിഗ്രാം സ്വർണം ലഭിച്ചു. വെള്ളി ലഭിച്ചത് 9 കിലോഗ്രാം 800 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 14 നോട്ടുകളും, അഞ്ഞൂറിന്റെ 60 നോട്ടുകളും ലഭിച്ചു. ഇ ഭണ്ഡാരങ്ങൾ വഴി ലഭിച്ച തുകകൾക്കു പുറമെയാണിത്. കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.