ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂലൈ മാസത്തെ ഭണ്ഡാര വരവ് 5.3 കോടി, 1 കിലോയില്‍ അധികം സ്വര്‍ണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 5,38, 89,765 രൂപയും 1കിലോ 450ഗ്രാം 300 മില്ലിഗ്രാം സ്വര്‍ണവും  41 കിലോഗ്രാം 65 ഗ്രാം വെള്ളിയും ലഭിച്ചു.കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 15 നോട്ടുകളും  

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 5,38, 89,765 രൂപയും 1കിലോ 450ഗ്രാം 300 മില്ലിഗ്രാം സ്വര്‍ണവും  41 കിലോഗ്രാം 65 ഗ്രാം വെള്ളിയും ലഭിച്ചു.കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 15 നോട്ടുകളും   ആയിരം രൂപയുടെ നാലും അഞ്ഞൂറു രൂപയുടെ 46 കറന്‍സിയുമുണ്ടായിരുന്നു. ഇതിന് പുറമേ ക്ഷേത്ര നടയിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇ ഭണ്ഡാരങ്ങള്‍ വഴി 659777 രൂപയും ലഭിച്ചു.