അവധിക്കാലമായതോടെ ഗുരുവായൂരിൽ ഭക്തജനത്തിരക്ക്; ഞായറാഴ്‌ച മാത്രം വരുമാനം ഒരുകോടി കടന്നു
അവധിക്കാലമായതോടെ ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നിയന്ത്രണാതീതമായ തിരക്കാണുണ്ടായത്. പുറത്തെ വരിയിൽനിന്നുള്ള ഭക്തരെ നേരെ കൊടിമരം വഴിയാണ് നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചത്.
Dec 23, 2024, 11:16 IST
ഗുരുവായൂർ: അവധിക്കാലമായതോടെ ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നിയന്ത്രണാതീതമായ തിരക്കാണുണ്ടായത്. പുറത്തെ വരിയിൽനിന്നുള്ള ഭക്തരെ നേരെ കൊടിമരം വഴിയാണ് നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചത്. തിരക്കു കൂടിയതിനാൽ വഴിപാടുകളുടെ എണ്ണവുമേറി. ഞായറാഴ്‌ച മാത്രം വരുമാനം ഒരുകോടി കടന്നു
139 കല്യാണങ്ങളാണ് ഉണ്ടായത്. തിരക്കൊഴിവാക്കാൻ വധൂവരന്മാരും ഫോട്ടോഗ്രാഫർമാരുമുൾപ്പെടെ 20 പേരെ മാത്രമേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശിപ്പിച്ചുള്ളൂ. 469 കുട്ടികൾക്ക് ചോറൂൺ വഴിപാടുമുണ്ടായി.
അതേസമയം വരിനിൽക്കാതെ പ്രത്യേക ദർശനത്തിന് നെയ്‌വിളക്ക് ശീട്ടാക്കിയ വരുമാനം 29 ലക്ഷം കടന്നു. വലിയ തിരക്കുള്ള ദിവസങ്ങളിൽവരെ ഇതിന് ശരാശരി 25 ലക്ഷം രൂപവരെയേ ലഭിക്കാറുള്ളൂ. തുലാഭാരം വഴിപാടിൽ 20 ലക്ഷത്തോളം രൂപ. അഞ്ചുലക്ഷത്തോളം രൂപയുടെ പാൽപ്പായസവും ശീട്ടാക്കിയിരുന്നു.