ഗുരുവായൂര്‍ ക്ഷേത്രം: ഭണ്ഡാര വരവ് 4.98 കോടി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ ലഭിച്ചത് 4,98,14,314 രൂപ. ഒരുകിലോ 795ഗ്രാം 700 മി.ഗ്രാം സ്വര്‍ണം ലഭിച്ചു. ഒമ്പതു കിലോ 980ഗ്രാം വെള്ളിയും
Dec 18, 2024, 06:10 IST
കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 20 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ ആറും അഞ്ഞൂറിന്റെ 38 കറന്‍സിയും ലഭിച്ചു.
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ ലഭിച്ചത് 4,98,14,314 രൂപ. ഒരുകിലോ 795ഗ്രാം 700 മി.ഗ്രാം സ്വര്‍ണം ലഭിച്ചു. ഒമ്പതു കിലോ 980ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 20 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ ആറും അഞ്ഞൂറിന്റെ 38 കറന്‍സിയും ലഭിച്ചു.
സി.എസ്.ബി., ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. കിഴക്കേ നട ഇ ഭണ്ഡാരം വഴി 3.11ലക്ഷം രൂപയും ക്ഷേത്രംകിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി 3,11,665 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 44,797 രൂപയും ലഭിച്ചു.