കൊച്ചിയിൽ ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു
ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. അസം രത്തൻപുർ, ഗോലി ഹട്ട് ജില്ലയില്‍ കൃഷ്ണ കൊർവ (40) ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.
വീഡിയോ കോള്‍ വിളിച്ച് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട ഭാര്യ അറിയിച്ചതിനെ തുടർന്ന് എത്തിയവർ രക്ഷിക്കാൻ ശ്രമിച്ചിരുന്നു
കൊച്ചി: ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. അസം രത്തൻപുർ, ഗോലി ഹട്ട് ജില്ലയില്‍ കൃഷ്ണ കൊർവ (40) ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. പാലക്കാട്ടാണ് കൃഷ്ണ കൊർവ ജോലി ചെയ്തിരുന്നത്. ഭാര്യ ഫുല്‍ജൻസിയ കൊർവ അരൂർ വ്യവസായ മേഖലയിലെ കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത്. കമ്പനി ഗസ്റ്റ് ഹൗസിലാണ് താമസം.
ഭാര്യയെ കാണാൻ പാലക്കാട് നിന്ന് ഇന്നലെ രാവിലെയാണ് കൃഷ്ണ കൊർവ അരൂരിലെത്തിയത്. പിന്നീട് കൃഷ്ണ കൊർവ സുഹൃത്തുക്കളുടെ കേരകല്പ റോഡിലുള്ള മുറിയില്‍ എത്തിയിരുന്നു. വീഡിയോ കോള്‍ വിളിച്ച് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട ഭാര്യ അറിയിച്ചതിനെ തുടർന്ന് എത്തിയവർ രക്ഷിക്കാൻ ശ്രമിച്ചിരുന്നു.
പിന്നീട് അരൂർ അഗ്നിരക്ഷാ സേനയെത്തി ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യാ കാരണം വ്യക്തമല്ല. അരൂർ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.