അതിഥി തൊഴിലാളി താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു
പശ്ചിമ ബംഗാള്‍ സ്വദേശിയായ അതിഥി തൊഴിലാളി താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു.പശ്ചിമ ബംഗാള്‍ സോനാക്കോള് പോസ്റ്റ് ബാഗുവ, ഹരിശ്ചന്ദ്രപൂർ മാള്‍ഡ സ്വദേശി നബിഉല് ഹസൻ (21) ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലാണ് ദാരുണമായ അപകടം നടന്നത്.
Updated: Oct 24, 2026, 12:53 IST
ജോലിസ്ഥലത്തിന് സമീപം വാടക മുറിയില്‍ വെച്ചാണ് ഇയാള്‍ക്ക് ഷോക്കേറ്റത്.
കോഴിക്കോട് : പശ്ചിമ ബംഗാള്‍ സ്വദേശിയായ അതിഥി തൊഴിലാളി താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു.പശ്ചിമ ബംഗാള്‍ സോനാക്കോള് പോസ്റ്റ് ബാഗുവ, ഹരിശ്ചന്ദ്രപൂർ മാള്‍ഡ സ്വദേശി നബിഉല് ഹസൻ (21) ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലാണ് ദാരുണമായ അപകടം നടന്നത്.
ഹോട്ടലിലെ തൊഴിലാളിയായിരുന്നു നബിഉല് ഹസൻ. ജോലിസ്ഥലത്തിന് സമീപം വാടക മുറിയില്‍ വെച്ചാണ് ഇയാള്‍ക്ക് ഷോക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി