സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.
 

കാലടി  : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യൽ വർക്കിൽ അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റും നേടിയവര്‍ക്ക് ജനുവരി ആറിന് രാവിലെ 10.30ന് കാലടി മുഖ്യ കേന്ദ്രത്തിലെ സെന്റർ ഫോർ ഡിസാസ്റ്റർ സ്റ്റഡീസിൽ നടത്തുന്ന വാക്ക് - ഇൻ - ഇന്റര്‍വ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിലുള്ള പ്രവർത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9746396112.